വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബൈ; ഇന്ന് മുതൽ എമിറേറ്റിൽ പ്രവേശിക്കാം


ദുബൈ: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ സന്ദർശകരെ സ്വാഗതം ചെയ്ത് ദുബൈ. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർ‍ച്ച് 24നാണ് യുഎഇ വ്യോമ ഗതാഗതം നിർ‍ത്തിവെച്ചത്. ഇന്ന് മുതൽ വീണ്ടും സന്ദർശകരെ അനുവദിച്ചുതുടങ്ങുന്നതോടെ ദുബൈയിലെ മാളുകളും ഹോട്ടലുകളും അമ്യൂസ്‍മെന്റ് പാർക്കുകളും ഉല്ലാസ കേന്ദ്രങ്ങളുമൊക്കെ സുരക്ഷിതമായി സഞ്ചാരികളെ സ്വീകരിക്കാൻ‍ ഒരുങ്ങിക്കഴിഞ്ഞു.

സന്ദർശകർക്ക് ഊഷ്‍മളമായ സ്വാഗതമോതുന്ന പ്രത്യേക മുദ്രയായിരിക്കും വിമാനത്താവളത്തിൽ‍ നിന്ന് പാസ്‍പോർ‍ട്ടുകളിൽ പതിപ്പിക്കുക.

കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതലുകളും ദുബൈയിലുടനീളം സ്വീകരിച്ചിട്ടുണ്ടെന്ന് ദുബൈ ടൂറിസം അറിയിച്ചു. ദുബൈ ആസ്ഥാനമായുള്ള വിമാനക്കന്പനികളും വിവിധ നഗരങ്ങളിലേക്ക് സർവ്‍വീസുകൾ നടത്തുന്നുണ്ട്. എമിറേറ്റ്സ് 51 നഗരങ്ങളിലേക്കും ഫ്ലൈ ദുബൈ 17 നഗരങ്ങളിലേക്കും ഇപ്പോൾ സർവ്‍വീസ് നടത്തുന്നു. എല്ലാ സഞ്ചാരികളും പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ കൊവിഡ് പി.സി.ആർ പരിശോധനയ്ക്ക് വിധേയമാവുകയും വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് യാത്രയിൽ കരുതുകയും വേണം. കുട്ടികളടക്കം എല്ലാവർ‍ക്കും ഇത് ബാധകമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed