എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർ‍ക്ക് ഇതുവരെ തിരിച്ച് നൽകിയത് 190 കോടി ദിർഹം


ദുബൈ: കൊവിഡ് കാലത്ത് വിമാന യാത്രകൾ നിലച്ചതോടെ യാത്രക്കാർ‍ക്ക് ഇതുവരെ 190 കോടി ദിർഹം തിരികെ നൽകിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തെ കണക്കാണിത്. ടിക്കറ്റ് റദ്ദാക്കി പണം തിരികെ ലഭിക്കുന്നതിനായി ഉപഭോക്താക്കൾ നൽകിയ ആറര ലക്ഷത്തിലധികം അപേക്ഷകൾ ഇതുവരെ പരിഗണിച്ചുകഴിഞ്ഞതായും അധികൃതർ അറിയിച്ചു.

ലോകമെന്പാടുമുള്ള ഉപഭോക്താക്കൾക്ക് എത്രയും വേഗം അവരുടെ പണം തിരികെ നൽകാൻ ഊർ‍ജിത നടപടികളാണ് സ്വീകരിക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. ആഗസ്റ്റോടെ എല്ലാവർക്കും പണം തിരികെ നൽകും. അഞ്ച് ലക്ഷത്തോളം അപേക്ഷകൾ ഇനിയും ബാക്കിയുണ്ടെന്നാണ് റിപ്പോർട്ടുകൾ‍. മാസം ശരാശരി 35,000 റീഫണ്ട് അപേക്ഷകൾ പരിഗണിക്കാനുള്ള ശേഷിയാണ് നേരത്തെ ഉണ്ടായിരുന്നതെങ്കിൽ അത് രണ്ട് ലക്ഷം വരെ അപേക്ഷകൾ പരിഗണിക്കാവുന്ന വിധത്തിലാക്കി ഉയർത്തിയിരിക്കുകയാണിപ്പോൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed