അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 24 കോടിയുടെ ഭാഗ്യം

അബുദാബി: ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം കടാക്ഷിച്ചത് ഒരു മലയാളിയെ. അജ്മാനിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി അസൈൻ മുഴിപ്പുറത്തിനാണ് 1.2 കോടി ദിർഹം (24 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അസൈന് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.