കൊവിഡ് പ്രതിരോധ നടപടികൾ മനഃപൂർവ്വം പാലിക്കാത്ത പ്രവാസികൾക്ക് നാടുകടത്തുമെന്ന് സൗദി

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള മുൻകരുതൽ നടപടികൾ മനഃപൂർവ്വം പാലിക്കാത്ത പ്രവാസികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, 38 ഡിഗ്രിയിൽ ശരീരോഷ്മാവ് വർദ്ധിച്ചാൽ നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കൽ എന്നീ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെയാണ് നടപടി.
ആയിരം റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ശിക്ഷ നടപ്പാക്കിയ ശേഷം പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.