കൊവിഡ് പ്രതിരോധം: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തർ


ദോഹ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തർ. സ്വകാര്യ മേഖലയുടെ പ്രവർത്തന സമയത്തിലുൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി നാലു പേർക്ക് യാത്ര ചെയ്യാം. നേരത്തെ രണ്ടു പേർക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. കുടുംബാംഗങ്ങളാണെങ്കിൽ സ്വകാര്യ വാഹനങ്ങളിൽ നാലിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യാം. സ്വകാര്യ മേഖലയിലെ ജോലി സമയം രാവിലെ ഏഴിനും രാത്രി എട്ടിനും ഇടയിലായിരിക്കണം. വീടിനോട് ചേർന്നാണ് കായിക പരിശീലനം നടത്തുന്നതെങ്കിൽ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാൽ സാമൂഹിക അകലം പാലിക്കണം.

മറ്റുള്ളവരുമായി മൂന്ന് മീറ്റർ അകലമെങ്കിലും പാലിക്കണം. കന്പനി ബസുകളിൽ പകുതി തൊഴിലാളികളെ മാത്രമെ കയറ്റാവൂ. മാളുകൾ, ഷോപ്പിങ് സെന്‍ററുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ബാർബർ ഷോപ്പുകൾ എന്നിവ അടഞ്ഞു കിടക്കും.

You might also like

  • Straight Forward

Most Viewed