ബഹിരാകാശത്ത് അറേബ്യൻ വിരുന്ന്


ദുബായ് : ബഹിരാകാശത്ത് അറേബ്യൻ വിരുന്നൊരുക്കാൻ യുഎഇ ഒരുങ്ങുന്നു. യുഎഇ ബഹിരാകാശ യാത്രികനായ ഹസ്സ അൽ  മൻസൂറിയാണ് ചരിത്രത്തിലാദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) സ്വദേശി വിഭവങ്ങൾ വിളമ്പുക. സഹയാത്രികരും ബഹിരാകാശ നിലയത്തിലുള്ളവരും വിരുന്നിൽ പങ്കെടുക്കും. അറേബ്യൻ വിരുന്നിൽ സ്വദേശി വേഷം ധരിച്ചാകും ഹസ്സ പങ്കെടുക്കുകയെന്നു മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്‌സി) പറഞ്ഞു. റഷ്യയിലെ സ്റ്റാർ സിറ്റിയിൽ നടന്ന പരിശീലന കാലയളവിലാണ് ബഹിരാകാശത്തെ വിഭവങ്ങൾ തിരഞ്ഞെടുത്തത്. യാത്രികന്റെ ഇഷ്ടം, ബഹിരാകാശനിലയത്തിനു േയാജിച്ചത്, കൊണ്ടുപോകാനുള്ള സൗകര്യം തുടങ്ങിയവ പരിഗണിച്ചാണിത്. 200 ഹലാൽ വിഭവങ്ങൾ ഇതിനായി പരീക്ഷിച്ചു. റഷ്യൻ സ്പേസ് ഫുഡ് ലബോറട്ടറി കമ്പനിയാണിവ തയ്യാറാക്കിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed