ഷാർജയിൽ മലയാളി യുവതിയെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു
ഷാർജ : കുടുംബ സമേതം ഷാർജയിലെ മൈസലോണിലെ വീട്ടിൽ കഴിയുകയായിരുന്നു 36കാരിയായ മലയാളി യുവതിയുടെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഒരു മാസം മുന്പ് കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിൽ തന്നെ കുഴിച്ചിട്ടതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
കൊലപാതകം നടത്തിയ ശേഷം യുവതിയുടെ ഭർത്താവ് രണ്ടു മക്കളേയും കൂട്ടി കേരളത്തിലേക്ക് കടന്നതായാണ് വിവരം. വീടിനു പുറത്ത് വാടകയ്ക്ക് നൽകും എ
ന്ന ബോർഡ് വച്ച് അടച്ചുപൂട്ടിയാണ് ഇയാൾ മുങ്ങിയിരിക്കുന്നത്. ഏതാനും ദിവസങ്ങളായി രൂക്ഷമായ ദുർഗന്ധം വീട്ടിനുള്ളിൽ നിന്നും പുറത്തു വരുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചലിലാണ് ഒരു മാസം മുന്പ് നടന്ന കൊലപാതകം പുറത്തറിയുന്നത്.
പോലീസ് നായകളെ ഉപയോഗിച്ചു നടത്തിയ തിരച്ചിലിൽ വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ശരിയായ രീതിയിലായിരുന്നില്ല അടക്കം ചെയ്തിരുന്നത്. ഇതാണ് ദുർഗന്ധം പുറത്തു വരാൻ കാരണമായത്. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസ
ത്തോളം പഴക്കമുണ്ടെന്ന് സ്ഥീരീകരിച്ചു.
പുറത്തെടുത്ത മൃതദേഹം പോലീസ് വിശദപരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണന്ന് പരിശോധനയിൽ വ്യക്തമായതായി സി.ഐ.ഡി ഓഫീസർ പറഞ്ഞു.