ലേലത്തുക ജീവകാരുണ്യ സംഘടനയ്ക്ക് : കാരുണ്യ ഹസ്തവുമായി ഷാർ‍ജ പോലീസ്


ഷാർജ : മൂന്ന് പ്രത്യേക നന്പർ പ്ലേറ്റുകളുടെ ലേലത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ ഒരുങ്ങി ഷാർജ പോലീസ്. ഷാർജ പോലീസ് മേധാവി മേജർ ജനറൽ സൈഫ് സിരി അൽ ഷംസി പോലീസ് ആസ്ഥാനത്ത് ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 

11, 303, 3333 എന്നീ നന്പർ പ്ലേറ്റുകൾ ലേലം ചെയ്തു ലഭിക്കുന്ന തുക ബിഗ് ഹാർട്ട് ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനയ്ക്ക് കൈമാറാനാണ് ഷാർജ പോലീസിന്റെ തീരുമാനം. യഥാക്രമം 150,000, 35,000 60,000 ദിർഹം എന്നിങ്ങനെയാണ് ഈ 3 നന്പർ പ്ലേറ്റുകളുടെ ലേലത്തുക തുടങ്ങുന്നത്. ഏപ്രിൽ 21−ന് ഷാർജയിൽ 55ഓളം നന്പർ പ്ലേറ്റുകളുടെ ലേലമാണ് നടക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed