അബു­ദാ­ബി­യിൽ മു­ന്നറി­യി­പ്പു­ നൽ­കാ­തെ­ റോഡ് ലൈൻ മാ­റ്റി­യാൽ 500 ദി­ർ­ഹം പി­ഴ


അബുദാബി : ഡ്രൈവിങ്ങിനിടെ മുന്നറിയിപ്പു നൽകാതെ റോഡ് ലൈൻ മാറ്റിയാൽ നിയമലംഘകർക്ക് 500 ദിർഹം പിഴ ലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. 

ഇടത്തോട്ടോ വലത്തോട്ടോ റോഡ്‌ലൈൻ മാറ്റുന്നതിനും വാഹനം തിരിക്കുന്നതിനും മുന്പ് ഇൻഡിക്കേറ്റർ ലൈറ്റ് പ്രകാശിപ്പിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം. ട്രാഫിക് നിയമങ്ങൾ, ട്രാഫിക് സുരക്ഷ, ഗതാഗത നിയമ ഭേദഗതികൾ എന്നിവ സംബന്ധിച്ച് അബുദാബി പോലീസ് തുടർച്ചയായ റിമൈൻഡർ നോട്ടീസ് നൽകുന്നുണ്ട്. കൂടാതെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങളിൽ അബുദാബി പോലീസ് സുരക്ഷാ അവബോധം വളർത്തുകയും ചെയ്യുന്നുണ്ട്. 

പരമാവധി റോഡ് സുരക്ഷ ലക്ഷ്യമാക്കി സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ പരിപാടികളും നടത്തുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യു.എ.ഇ ഫെഡറൽ ട്രാഫിക് നിയമം ഭേദഗതി ചെയ്തതിനുശേഷമാണു രാജ്യത്തുടനീളം പിഴയും നിയന്ത്രണവും കർശനമായി നടപ്പിലാക്കി തുടങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed