സൗ­ദി­യിൽ‍ മൊ­ബൈൽ‍ സിം കാ­ർ‍­ഡിന് നാ­ളെ­ മു­തൽ പു­തി­യ നി­യമം


റിയാദ് : മൊബൈൽ ഫോൺ സിം കാർഡിന് സൗദി അറേബ്യയിൽ നാഷണൽ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. നാളെ മുതൽ പുതിയ സിം കാർഡ് എടുക്കുന്നവർക്ക് നിയമം ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ മൊബൈൽ ഫോൺ വരിക്കാരായ സ്വദേശികളും വിദേശികളും നാഷണൽ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത് മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണം. ലാൻഡ് ലൈൻ കണക്ഷൻ ലഭിക്കുന്നതിനും പുതിയ സിം കാർഡ് നേടുന്നതിനും അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം എന്ന പുതിയ വ്യവസ്ഥ നാളെ മുതൽ പ്രാബല്യത്തിൽ വരും. 

ബാങ്ക് അക്കൗണ്ട് ഉടമകൾ ഈ മാസം 13ന് മുന്പ് അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്പോൾ ലഭിക്കുന്ന നന്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കണം. എന്നാൽ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കില്ലെന്ന് ബാങ്ക് സൂപ്പർ വൈസറി അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

രജിസ്റ്റർ ഡോട് അഡ്രസ് ഡോട് ജി.ഒ.വി ഡോട് എസ്.എ എന്ന പോർട്ടൽ വഴി നാഷണൽ അഡ്രസ് സിസ്റ്റത്തിലൂടെ രജിസ്ട്രേഷൻ നടപടി വളരെ വേഗം പൂർത്തിയാക്കാൻ കഴിയും. താമസിക്കുന്ന കെട്ടിട നന്പറും തിരിച്ചറിയൽ രേഖയിലെ വിവരങ്ങളും ഉൾപ്പെടുത്തിയാണ് വ്യക്തികൾ അഡ്രസ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. സ്വകാര്യ കന്പനികളും സർക്കാർ വകുപ്പുകളും കെട്ടിട നന്പറും അഡ്രസ് സിസ്റ്റത്തിലെ ലൊക്കേഷൻ മാപ്പും സെലക്ട് ചെയ്ത് രജിസ്റ്റർ ചെയ്യണം. ഫ്ളാറ്റുകളിൽ താമസിക്കുന്ന ഒന്നിലധികം പേർക്ക് ഒരേ കെട്ടിട നന്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

You might also like

  • Lulu Exchange
  • Straight Forward

Most Viewed