സൗ­ദി­ തൊ­ഴിൽ വി­പണി­യി­ലെ­ മാ­റ്റം പ്രവാ­സി­കൾ ഉൾ­ക്കൊ­ള്ളണം: ഇന്ത്യൻ അംബാ­സഡർ


സൗദി തൊഴിൽ രംഗത്തെ പുതിയ മാറ്റങ്ങൾ ഇന്ത്യൻ പ്രവാസി സമൂഹം ശരിയായ നിലയിൽ ഉൾക്കൊള്ളണമെന്ന് ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദ്. പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായ സഹായം നൽകാൻ എംബസി സദാ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവ
ൽക്കരണം മൂലം ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുന്പോഴും അതിനേക്കാൾ കൂടുതൽ ഇന്ത്യക്കാർ സൗദിയിലേക്ക് കുടിയേറുന്നുണ്ടെന്നത് ഓർക്കണം. ഇപ്പോഴും ഇന്ത്യക്കാർ സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്വകാര്യ സന്ദർശനാർത്ഥം കഴിഞ്ഞ ദിവസം ജിസാനിലെത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. സൗദിയിലെ തൊഴിൽ നിയമങ്ങളെയും അവകാശങ്ങളെയും വിവിധ എംബസി സേവനങ്ങളെയും സംബന്ധിച്ച് പ്രവാസികൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ സാമൂഹിക പ്രവർത്തകർ ശ്രദ്ധിക്കണമെന്നും അംബാസഡർ ഉണർത്തി. എല്ലാ പ്രവാസികളും എംബസിയിലോ കോൺസുലേറ്റിലോ പേ
രുകൾ രജിസ്റ്റർ ചെയ്യണമെന്നും പ്രശ്‌ന പരിഹാരത്തിനായിഎംബസിയുടെയും വിദേശകാര്യ വകുപ്പിന്റെയും സൗജന്യ ഹെൽപ് ലൈനുകളും മദാദ് പോലുള്ള ഇലക്ട്രോണിക് പരാതി പരിഹാര സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. 

ജിസാൻ ടാമറിൻഡ് ഹാളിൽ നടന്ന ചടങ്ങിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമവിഭാഗം കോൺസൽ മോയിൻ അക്തർ മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗം എം.താഹ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ജിസാനിലെ വിവി
ധ സാമൂഹിക സാംസ്‌കാരികസംഘടനാ നേതാക്കളായ ഡോ.മുബാറക് സാനി, സി.കെ.മൗലവി, ഖാലിദ് പട്‌ല, നാസർ പുല്ലാട്ട്, മുഹമ്മദ് ഇസ്മായിൽ മാനു, കെ.ടി.സാദിഖ്, ഷഹദ് ആലം, അനീസ് വെള്ളരി എന്നിവർ അംബാസഡറെ സ്വീകരിച്ചു.

സ്വീകരണ പരിപാടിയോടനുബന്ധിച്ച് നടന്ന പൊതുജന സന്പർക്ക പരിപാടിയിൽ മേഖലയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് സംഘടനാ നേതാക്കളുമായി അംബാസഡർസംവദിച്ചു. ലോക കേരള സഭാംഗം ഡോ.മുബാറക് സാനി, മൻസൂർ നാലകത്ത്, സലിം ആറ്റിങ്ങൽ, ഇസ്മായിൽ മന്പാട് തുടങ്ങിയ
വർ ചർച്ചയിൽ പങ്കെടുത്തു. കോൺസുലേറ്റ് സാമൂഹികക്ഷേമ സമിതി അംഗങ്ങളായ വലിയ്യുർറഹ്മാൻ സ്വാഗതവും ശംസു പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.

വിവിധ സേവനങ്ങൾക്കുള്ള പ്രതിമാസ കോൺസുലാർ സന്ദർശനം ജിസാനിലെ ജനത്തിരക്ക് പരിഗണിച്ച് രണ്ടു തവണയായി വർദ്ധിപ്പിക്കുകയോ പുതിയ പാസ്‌പോർട്ട് സേവന കേന്ദ്രം തുറക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് അംബാസഡർ പറഞ്ഞു. സ്വാംതയിൽ 2016 ൽ ഹൂത്തി ഷെല്ലാക്രമണങ്ങളിൽമരിച്ച എറണാകുളം സ്വദേശി കെ.ടി ഫാറൂഖ്, ആറ്റിങ്ങൽ സ്വദേശി വിഷ്ണു വിജയൻ, കൊല്ലം സ്വദേശി ജെറീസ് മത്തായി എന്നിവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് സൗദി അധികൃതരുമായി നടപടി സ്വീകരിക്കുമെന്നും അംബാസഡർ പറഞ്ഞു.ജല ഭാരവാഹികളായ എം.എസ്.മോഹനൻ, റസൽ കരുനാഗപ്പള്ളി, സലാം കൂട്ടായി, അനീഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രവാസി പ്രശ്‌നങ്ങളുന്നയിച്ച് അംബാസഡർക്ക് നിവേദനം നൽകി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed