സെ­ൻ­ട്രൽ ബാ­ങ്കി­ന്റെ­ കരു­തൽ സ്വർ­ണശേ­ഖരം വർ­ദ്ധി­ക്കു­മെ­ന്ന് റി­പ്പോ­ർ­ട്ട്


അബുദാബി : സെൻട്രൽ ബാങ്കിന്റെ കരുതൽ സ്വർണശേഖരം ഈ വർഷം 90 ലക്ഷം ടൺ വർധിക്കുമെന്നു സാന്പത്തിക മന്ത്രാലയം അറിയിച്ചു. 19.5 ശതമാനം വളർച്ചയാണിത്. കേന്ദ്ര ബാങ്ക് 2015ഓടെ സ്വർണത്തിന്റെ കരുതൽ ശേഖരം മുഴുവൻ വിറ്റഴിച്ചിരുന്നു. പിന്നീട് ആ വർഷം തന്നെ സ്വർണ കരുതൽശേഖരം ആരംഭിക്കുകയും ചെയ്തു. 

വിദേശ കറൻസി ശേഖരവുമായി താരതമ്യം ചെയ്യുന്പോൾ സ്വർണശേഖരം ചെറിയ തോതിൽ മാത്രമാണെങ്കിലും കരുതൽ ധനത്തിന്റെ വൈവിധ്യവൽക്കരണമെന്ന രീതിയിൽ സ്വർണശേഖരവും പ്രാധാന്യമർഹിക്കുന്നെന്ന് അധികൃതർ അറിയിച്ചു. 117 കോടി ദിർഹം മൂല്യം വരുന്ന സ്വർണശേഖരമാണ് 2017 ഫെബ്രുവരിയിലെകണക്ക് പ്രകാരം കേന്ദ്രബാങ്കിന്റെ കൈവശമുള്ളത്. 2017 ഡിസംബറിൽ ഇതു 115.2 കോടി ദിർഹമായിരുന്നു. നിക്ഷേപകാര്യത്തിൽ സുരക്ഷിതമെന്നു കരുതുന്ന സ്വർണത്തിന്റെ വില ഈയിടയ്ക്കു വർദ്ധിച്ചിരുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed