ജലസേചനം ലാഭകരമാക്കാൻ നൂതന മാർഗം വേണമെന്ന് അബുദാബി മുനിസിപ്പാലിറ്റി
അബുദാബി : തലസ്ഥാനത്തെ ഹരിത സംരക്ഷണത്തിനുള്ള ജലസേചനം ലാഭകരമാക്കാൻ നൂതന രീതികൾ സ്വീകരിക്കാൻ അബുദാബി സിറ്റി മുനിസിപ്പാലിറ്റി അധികൃതർ നിർദ്ദേശിച്ചു.
പ്രകൃതിദത്ത ജലവിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഊർജ സംരക്ഷണവും ലക്ഷ്യമാക്കിയാണ് മുനിസിപ്പാലിറ്റി പുതിയ ജലസേചന മാർഗം എന്ന ആശയം പങ്കുവെച്ചത്.

