കല കുവൈറ്റ് സാൽമിയ മേഖല ഗ്രന്ഥശാല ഉദ്‌ഘാടനവും ചർച്ച സമ്മേളനവും സംഘടിപ്പിച്ചു


കുവൈറ്റ്‌‌ സിറ്റി : കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സാൽമിയ മേഖലാ ഗ്രന്ഥശാല ഉദ്‌ഘാടനവും, "വായന വർത്തമാനകാലത്ത്" എന്ന വിഷയത്തിൽ ചർച്ച സമ്മേളനവും സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ശ്രീ. അജ്‌നാസ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കുവൈറ്റിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ശ്രീ.പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. "വായന വർത്തമാനകാലത്ത്" എന്ന വിഷയത്തിൽ മേഖല സമിതി അംഗം ശ്രീ ഭാഗ്യനാഥൻ പ്രബന്ധം അവതരിപ്പിച്ചു.

വായനയുടെ ചരിത്രവും,ഗ്രന്ഥശാല പ്രസ്ഥാനവും,വർത്തമാനകാലത്തെ വായനാ രീതികളും എല്ലാം വിശദമായി പ്രതിപാദിച്ച പ്രബന്ധത്തെ അധികരിച്ച് ചർച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് കലയുടെ പ്രസിഡൻറ് ശ്രീ ആർ.നാഗനാഥൻ സംസാരിച്ചു. തുടര്‍ന്ന് കലയുടെ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു,ട്രഷറർ രമേശ് കണ്ണപുരം, ശ്രീ ജോസഫ് പണിക്കർ,കലയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെ.സജി, സി.കെ നൗഷാദ്, മാത്യു ജോസഫ്, മേഖല സമിതി അംഗം പ്രജീഷ് തട്ടോളിക്കര, അമ്മാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവർത്തകനുമായ നിജാസ് കാസിം തുടങ്ങിയവർ സംസാരിച്ചു.

നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ വിഷയത്തെ ക്രോഡീകരിച്ചു കൊണ്ട് കലയുടെ സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ ദിലീപ് നടേരി സംസാരിച്ചു. ഗ്രന്ഥശാലയിലേക്ക് ശ്രീ. പ്രേമൻ ഇല്ലത്ത്, ശ്രീ.പ്രസന്നകുമാർ,ഷിജു കുട്ടി,തൗസീഫ് തുടങ്ങിയവർ സമ്മാനിച്ച പുസ്‌തകങ്ങൾ മേഖല സെക്രട്ടറി കിരൺ പി.ആർ ഏറ്റുവാങ്ങി. യോഗത്തിന് മേഖല സെക്രട്ടറി ശ്രീ കിരൺ പി.ആർ സ്വാഗതവും, സാൽമിയ മേഖല സമിതി അംഗവും,ഗ്രന്ഥശാലയുടെ ചുമതലക്കാരനുമായ ശ്രീ ഷിജു കുട്ടി നന്ദിയും രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed