സ്മാ­ർ­ട് ഫോൺ വഴി­ ടാ­ക്സി­ക്കൂ­ലി­ നൽ­കാൻ ആർ.ടി­.എ സംവി­ധാ­നം


ദുബൈ : സ്മാർട് ഫോണുകൾ വഴി ടാക്സി യാത്രക്കൂലി നൽകാനാവുന്ന സംവിധാനം ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) ആരംഭിച്ചു. നെറ്റ്‌വർക്ക് ഇന്റർനാഷണ ലിന്റെ സഹകരണത്തോടെയാണിത്. സ്മാർട് ഫോണുകളിൽ സാംസങ് പേ, ആപ്പിൾ പേ ആപ്പുകൾ ഉപയോഗിച്ചു ടാക്സി യാത്രക്കൂലി നൽകാനാവും.

ടാക്സികളിൽ നോൽ കാർഡുകൾ വഴി യാത്രക്കൂലി നൽകാനുള്ള സൗകര്യം നേരത്തെ ആരംഭിച്ചിരുന്നു. സ്മാർട് സിറ്റി സംരംഭത്തിന്റെ ഭാഗമായാണു നടപടിയെന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു.

ഉപഭോക്താവിന്റെ സംതൃപ്തിയും സന്തോഷവും വർധിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്റോസ്യാൻ പറഞ്ഞു. ഇപ്പോൾ എണ്ണായിരം ടാക്സികളിൽ പോയിന്റ് ഓഫ് സെയിൽസ് (പി.ഒ.എസ്) വഴി സേവനം ലഭ്യമാണ്. ക്രെഡിറ്റ് കാർഡ്, നോൽ കാർഡ് തുടങ്ങിയവ സുഗമമായി ഉപയോഗിക്കാനുള്ള സംവിധാനം വിജയകരമായി മുന്നോട്ടുപോകുന്നു. 

സർക്കാരിന്റെ സ്മാർട് സിറ്റി സംരംഭത്തോടു ചേർന്നുനിൽക്കുന്നതാണു പുതിയ പദ്ധതി. സ്മാർട് ദുബൈ, ജനങ്ങളുടെ സന്തോഷം, ആർ.ടി.എ മികവ് തുടങ്ങിയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാണു ആർ.ടി.എ അധികൃതരുടെ ശ്രമം. 

ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നോൽകാർഡുകൾ വഴി പാർക്കിങ് ഫീസ് അടയ്ക്കാൻ സ്മാർട് സംവിധാനം ആർ.ടി.എ നേരത്തെ ഒരുക്കിയിരിക്കുന്നു. പാർക്കുകളിൽ പ്രവേശനത്തിനു നോൽ കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ആർ.ടി.എ പിഴ തവണകളായി ക്രെഡിറ്റ് കാർഡ് വഴി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed