ഉം അൽ നമൽ ദ്വീ­പിൽ നി­ന്ന് നാല് ടൺ മാ­ലി­ന്യം നീ­ക്കി­


കുവൈത്ത് സിറ്റി : ഉം അൽ നമൽ ദ്വീപിൽ നിന്ന് പരിസ്ഥിതി സന്നദ്ധ സംഘത്തിലെ ഡൈവിംങ് ടീം നാലു ടൺ പാഴ്‌വസ്തുക്കൾ നീക്കം ചെയ്‌തു. ഉപേക്ഷിക്കപ്പെട്ട മത്സ്യവലകൾ, പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന മറ്റു വസ്‌തുക്കൾ തുടങ്ങിയവയാണ് നീക്കം ചെയ്‌തത്.  

കുവൈത്തിന്റെ ദേശീയ സം‌രക്ഷിത മേഖലയായ ദ്വീപിൽ നിന്ന് പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുന്ന പദ്ധതിയുടെ നാലാം ഘട്ടമായായിരുന്നു ശുചീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed