പാർക്കിംഗ് നിയമലംഘനം പിടികൂടാൻ ഷാർജയിൽ സ്മാർട് വാഹനം
ഷാർജ : ഷാർജയിൽ പാർക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ സ്മാർട് വാഹനംരംഗത്തിറക്കി. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു വാഹനമെന്നു മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിംഗ് ഡിപ്പാർട്മെന്റ് ഡയറക്ടർ അലി അഹമ്മദ് അബു ഗാസീൻ പറഞ്ഞു. മണിക്കൂറിൽ 3000ൽ ഏറെ കാറുകൾ സ്കാൻ ചെയ്യാൻ ഈ സ്കാനിംങ് വാഹനത്തിനു കഴിയും.
അൽ മജാസ് വാട്ടർ ഫ്രണ്ടിൽ നടന്നുവരുന്ന യു.എ.ഇ ഇന്നവേഷൻ മാസാചരണത്തിൽ വാഹനം പ്രദർശിപ്പിക്കും. വാഹനത്തിന്റെ മുകളിലുള്ള നൂതന ക്യാമറ ഉപയോഗിച്ചാണു നിയമലംഘനങ്ങൾ കണ്ടെത്തുക. ഉദ്യോഗസ്ഥർക്ക് ഓരോ വാഹനത്തിന്റെയും അടുത്തെത്തിപാർക്കിംഗ് ഫീസ് അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട.

