ഓൺ­ലൈൻ ഇടപാ­ടു­കൾ­ക്കും വാ­റ്റ് ബാ­ധകമെ­ന്ന് എഫ്.ടി­.എ


അബുദാബി : ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകൾ വഴിയുള്ള ഇടപാടുകൾക്കും അഞ്ചു ശതമാനം മൂല്യവർദ്ധിത നികുതി (വാറ്റ്) ബാധകമാണെന്നു ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ). സാധാരണ കച്ചവട സ്ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങുന്പോഴുള്ള അതേ നടപടിക്രമങ്ങളാണ് ഓൺലൈൻ വ്യാപാരത്തിനുമുള്ളത്. ഇക്കാര്യം ഫെഡറൽ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. 

അതേസമയം, വാറ്റിന്റെ മറവിൽ ഓൺലൈൻ വ്യാപാരികളും അമിത വില ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. പലർക്കും ഓൺലൈൻ വ്യാപാരത്തിനുള്ള ലൈസൻസ് ഇല്ലെന്നും വ്യക്തമായി. യു.എ.ഇയിൽ ഓൺലൈൻ വഴി ഉൽപ്പന്നങ്ങൾ വിൽക്കാൻ സാന്പത്തിക മന്ത്രാലയത്തിൽ നിന്നു പ്രത്യേക പെർമിറ്റ് വാങ്ങണം. എന്നാൽ, ഈ നിയമം പലരും പാലിക്കുന്നില്ല. പ്രമുഖ കന്പനികളുടെ പേരിലുള്ള വ്യാജ ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി ഇവർ കൈമാറ്റം ചെയ്യുന്നതായും പരാതിയുണ്ട്.

സമൂഹ മാധ്യമങ്ങളിലെ കച്ചവടക്കാർക്ക് ലൈസൻസ് ഇല്ലെങ്കിൽ അവരുമായി ഇടപാടുകൾ നടത്തരുതെന്നാണു സാന്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. അനധികൃത വ്യാപാരികളുമായി ഇടപാടുകൾ നടത്തിയതിനു ശേഷം ഉൽപ്പന്നങ്ങൾക്ക് ന്യൂനത കണ്ടെത്തിയാൽ അതിന്റെ ഉത്തരവാദികൾ കച്ചവടക്കാരും വാങ്ങിയവരും മാത്രമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed