ജിദ്ദ കിംഗ്ഡം ടവറിന്റെ പ്രാരംഭ നിർമ്മാണത്തിന് കരാറായി
ജിദ്ദ : ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമെന്ന പദവി ലക്ഷ്യമിടുന്ന ജിദ്ദ കിംഗ്ഡം ടവറിന്റെ പ്രാരംഭ നിർമ്മാണത്തിന് 62 കോടി റിയാലിന്റെ (ഏകദേശം 1032 കോടി രൂപ) കരാറായി. ആയിരം മീറ്റർ ഉയരമാണു ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തെ ഉയരം കൂടിയ കെട്ടിടം ദുബൈ ബുർജ് ഖലീഫയാണ്. ജിദ്ദ ഇക്കണോമിക് കന്പനി കൺസോർഷ്യമാണു കിംഗ്ഡം ടവർ പദ്ധതി നടപ്പാക്കുന്നത്. ആകെ 120 കോടി ഡോളർ (ഏകദേശം 7680 കോടി രൂപ) ചെലവു വരുന്ന പദ്ധതി 2020നകം പൂർത്തിയാക്കുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

