ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിളവ് ഫെബ്രുവരി വരെ നീട്ടി


ഷാർജ : ഷാർജ-ദുബൈ എമിറേറ്റുകളിൽ ഗതാ ഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഇളവ് രണ്ടുമാസം കൂടി നീട്ടി. 2017 ജനുവരി ഒന്നു മുതൽ ഡിസംബർ രണ്ടുവരെയുള്ള നിയമലംഘനങ്ങൾക്കുള്ള പിഴയാണ് ഫെബ്രുവരി 28 വരെ 50% ഇളവോടുകൂടി അടയ്ക്കാവുന്നത്. ഗുരുതരമല്ലാത്ത ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട് പദ്ധതിയായ എം.ഒ.ഐ വഴിയും പോലീസ് കാര്യാലയങ്ങൾ വഴിയും ട്രാഫിക് സേവന കേന്ദ്രങ്ങളിലൂടെയും വാഹന ഉടമകൾക്ക് പിഴ അടയ്ക്കാം. 

ഷാർജയിൽ സഹാറ സെന്ററിലെ പോലീസ് സേവന സെന്ററിലും ഇതിനു സൗകര്യമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed