രക്ഷാ­സമി­തി­ അംഗത്വം മാ­നു­ഷി­ക പ്രവർ­ത്തനങ്ങൾ­ക്ക് വേ­ണ്ടി­ പ്രയോ­ജനപ്പെ­ടു­ത്തു­മെ­ന്ന് കു­വൈ­ത്ത്


കുവൈത്ത് സിറ്റി : യു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.എൻ രക്ഷാസമിതിയിലെ താൽക്കാലിക അംഗത്വം മാനുഷിക പ്രവർത്തനങ്ങൾ സജീവമാക്കാൻ പ്രയോജനപ്പെടുത്തുമെന്നു കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറ. ജനുവരി മുതൽ രണ്ടുവർഷമാണു രക്ഷാസമിതിയിൽ കുവൈത്തിന് അംഗത്വം. ലോകത്തിന്റെ പല ഭാഗങ്ങളിലെയും സാഹചര്യങ്ങൾ പരിഗണിക്കുന്പോൾ മാനുഷിക പ്രവർത്തനമാണു യു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.എൻ രക്ഷാസമിതിക്ക് മുന്പിലെ പ്രധാന പരിഗണനാവിഷയമെന്ന് അദ്ദേഹം പറഞ്ഞു. 188 അംഗരാജ്യങ്ങളുടെ പിന്തുണയോടെയാണു കുവൈത്തിനു രക്ഷാസമിതിയിൽ താൽക്കാലിക അംഗത്വം ലഭിച്ചത്. 

ദീർഘകാലമായി കുവൈത്ത് തുടരുന്ന സന്തുലിത വിദേശനയമാണ് ഈ അംഗീകാരത്തിനു കാരണം. സംഘർഷവും തർക്കങ്ങളുംഇല്ലാതാക്കാൻ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന സമീപനം കുവൈത്ത് രക്ഷാസമിതിയിൽ സ്വീകരിക്കും. തർക്കങ്ങളിൽ മധ്യസ്ഥതയ്ക്കു പരിശ്രമിക്കും. ഏതു പ്രശ്നത്തിലും സമാധാനപരമായ പരിഹാരമാർഗങ്ങൾക്കാകും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

യെമനിലെ സംഘർഷം പരിഹരിക്കാൻ അവിടെയുള്ള വിവിധ കക്ഷികൾക്കു മൂന്നു മാസത്തോളമാണു കുവൈത്ത് ആതിഥ്യം നൽകിയത്. ഇറാഖിന്റെ പുനരുദ്ധാരണത്തിനായി ധനശേഖരണത്തിനു ഫെബ്രുവരിയിൽ കുവൈത്തിൽ രാജ്യാന്തര സമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം രാജ്യാന്തരതലത്തിലുള്ള ചില വിഷയങ്ങളിൽ രക്ഷാസമിതി ഫലപ്രദമായി ഇടപെടാത്തതിനെ മന്ത്രി അപലപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed