റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായവുമായി യു.എ.ഇ
അബുദാബി : ബംഗ്ലദേശിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ചികിത്സാ സഹായവുമായിയു.എ.ഇ. സായിദ് കാരുണ്യ വർഷാചരണത്തിന്റെ ഭാഗമായാണ് യു.എ.ഇയുടെ ഈ സഹായം. ബംഗ്ലാദേശിൽ യു.എ.ഇ മൊബൈൽ ആശുപത്രിയിലാണ് റോഹിങ്ക്യൻ അഭയാർത്ഥികളായ നൂറുകണക്കിന് കുട്ടികൾക്കും വൃദ്ധന്മാർക്കും യു.എ.ഇ ഡോക്ടർമാർ ചികിത്സ നൽകിയത്.
സായിദ് ഗിവിംങ് ഇനിഷ്യേറ്റീവ്, ദാർ അൽ ബാർ സൊസൈറ്റി, ഷാർജ ചാരിറ്റി ഹൗസ്, സൗദി ജർമൻ ഹോസ്പിറ്റൽ, ഹോപ്പ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻസ് ഓഫ് ബംഗ്ലാദേശ് എന്നിവയുടെ സഹകരണത്തോടെയാണ് വൈദ്യ പരിശോധനയും വിദഗ്ദ്ധ ചികിത്സയും നൽക്കുന്നത്.

