യു­.എ.ഇയിൽ വാ­റ്റ് രജി­സ്‌ട്രേ­ഷൻ‍ നടപടി­കൾ സപ്തംബർ 15 മു­തൽ ആരംഭി­ക്കും


അബുദാബി : യു.എ.ഇ.യിൽ വാറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള രജിസ്ട്രേഷൻ നടപടികൾ സപ്തംബർ 15 മുതൽ ആരംഭിക്കും. രാജ്യത്ത്‍ ലോകനിലവാരമുള്ള നികുതി സംവിധാനം നിലവിൽ വരുന്നതിന്റെ ഏറ്റവും പ്രധാന ചുവടുവെപ്പുകളിൽ ഒന്നാണിതെന്ന് ഫെഡറൽ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ.) അറിയിച്ചു. യു.എ.ഇ. സാന്പത്തിക രംഗത്തിന്റെ സുസ്ഥിരവികസനത്തിന് പുതിയ നികുതി സംവിധാനം ശക്തമായ ഊന്നൽ നൽകുമെന്നും എഫ്.ടി.എ അറിയിച്ചു. 

വാറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയവുമായി ചേർന്ന് എഫ്.ടി.എ. നികുതി സംവിധാനത്തെ കുറിച്ച് ബോധവൽക്കര ണം നടത്തിയിരുന്നു. 2017 മാർ‍ച്ച് മുതൽ‍ മെയ് വരെ സംഘടിപ്പിച്ച ഒന്നാം ഘട്ട ബോധവൽ ക്കരണത്തിൽ വിവിധ ബിസിനസ് മേഖലകളിലായി 24 പരിപാടികളാണ് സംഘടിപ്പിച്ചത്. വാറ്റ്, എക്‌സൈസ് നികുതി സംബന്ധിച്ച് വിശദീകരിക്കുന്ന 21 ശിൽപശാലകൾ ഉൾക്കൊള്ളുന്ന രണ്ടാം ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചില്ലറ വിൽപ്‍പന മേഖല, റിയൽ‍ എസ്റ്ററ്റ്, കയറ്റുമതി, ഇറക്കുമതി, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് എന്നീ മേഖലകളിലുള്ളവരെ പ്രത്യേകം പരിഗണിച്ചാണ് ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നത്.

ലോകോത്തര നികുതി സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമ നിർമ്‍മാണപരമായ കാര്യങ്ങൾ‍ നടന്നു കഴിഞ്ഞതായി എഫ്.ടി.എ ഡയറക്ടർ‍ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു. നികുതി ദായകരും എഫ്.ടി.എയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിധം ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ നികുതിചട്ട നിർമ്മാണവും നയ രൂപവൽക്കരണവും നികുതി നടപടിക്രമങ്ങളും ഇതോടൊപ്പം പുറത്തിറിക്കിയിരുന്നു. രജിസ്‌ട്രേഷൻ നടപടികൾ‍ക്കായി ഇലക്ട്രോണിക് സംവിധാനത്തിലുള്ള സമഗ്ര നികുതി നിർവ്‍വഹണരീതിയാണ് അവലംബിക്കുന്നത്.

അടുത്ത വർഷം ജനുവരി ഒന്നു മുതലാണ് അഞ്ച് ശതമാനം വാറ്റ് ഈടാക്കിത്തുടങ്ങുക. 3,75,000 ദിർ‍ഹം വാർ‍ഷികവരുമാനമുള്ള മുഴുവൻ‍ കന്പനികളും നിർബന്ധമായും വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ‍ ചെയ്യണം. യു.എ.ഇ.യിലെ മൂന്നരലക്ഷം കന്പനികൾ വാറ്റ് സംവിധാനത്തിനുകീഴിൽ വരുമെന്നാണ് കണക്കാക്കുന്നത്. പുകയില, പുകയില ഉൽപ്പന്നങ്ങൾ, ഊർജ്ജദായക പാനീയങ്ങൾ എന്നിവയ്ക്ക് 100 ശതമാനം എക്‌സൈസ് നികുതിയും, പഞ്ചസാര ചേർത്ത മറ്റ് പാനീയങ്ങൾക്ക് 50 ശതമാനം എക്‌സൈസ് നികുതിയുമാണ് ഈടാക്കുക. 

ഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവർത്തനം കുറിക്കുന്ന വെബ്‌സൈറ്റ് ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. യു.എ.ഇയിലെ നികുതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടാകും. രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയായാലുടൻ നികുതി കാലയളവ്, നികുതി റിട്ടേൺ സമർപ്പണം, നികുതിയടവ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിക്കും. ഏറ്റവും കുറഞ്ഞ നികുതി നിരക്കാണ് യു.എ.ഇക്കുള്ളതെന്ന് ബുസ്താനി പറഞ്ഞു. ഉൽപ്പന്ന സേവന വിതരണത്തിന് അഞ്ച് ശതമാനമാണ് നികുതി ഈടാക്കുക. പങ്കാളിത്ത ഉത്തരവാദിത്വത്തിലും സർക്കാർ, ബിസിനസ് മേഖല, ഉപഭോക്താക്കൾ എന്നിവയുടെ സഹകരണത്തിലുമാണ് നികുതി സംവിധാനത്തിന്റെ വിജയം.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed