ഷാർജയിൽ ഒാടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തെറിച്ചു വീണ് മലയാളി യുവതി മരിച്ചു


ഷാർജ : ഷാർജയിൽ ഒാടിക്കൊണ്ടിരുന്ന കാറിൽനിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു. കാസർഗോഡ് അടുക്കത്ത് വയൽ കടപ്പുറം മണ്ണിക്കമാ ഹൗസിലെ സുനിത പ്രശാന്ത്(40) ആണ് മരിച്ചത്.  നേരത്തെ കാസർഗോഡ് നഗരസഭയിൽ ബി.ജെ.പി കൗൺസിലറായിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് ദൈദ് റോഡിലായിരുന്നു അപകടം സംഭവിച്ചത്. സുനിതയുടെ കൂടെയുണ്ടായിരുന്നു മലയാളിയായ സൂസൻ, നേപ്പാളി യുവതി എന്നിവരെ പരുക്കുകളോടെ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഷാർജയിൽ ബ്യുട്ടീഷനായി ജോലി ചെയ്ത് വരികയായിരുന്നു സുനിത. താമസിക്കുന്ന സ്ഥലത്ത് കീടനാശനി പ്രയോഗം നടത്തിയിരുന്നതിനാൽ രാത്രി സ്ഥാപനം അടച്ച ശേഷം സ്ഥാപന ഉടമയായ സൂ
സനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകുകയായിരുന്നു. സൂസനായിരുന്നു കാർ ഒാടിച്ചത്. 

ദൈദ് റോഡിലൂടെ വേഗത്തിൽ സഞ്ചരിച്ചിരുന്ന കാറിന്റെ വാതിൽ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചതിനെ തുടർന്ന് സുനിത സം
ഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതുകണ്ട് പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടിയതിനെ തുടർന്ന് കാർ റോഡ് ഡിവൈഡറിലിടിച്ചപ്പോഴാണ് സൂസനും നേപ്പാളി യുവതിക്കും പരിക്കേറ്റത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed