ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. പ്രോസിക്യൂഷന്റെ അസൗകര്യം കണക്കിലെടുത്താണ് നടപടി. ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിക്കു മുന്നിലെത്തിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ കടുത്ത പരാമർശങ്ങളോടെ തള്ളിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപ് നിലവിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

