കാ­റി­ൽ‍­ നി­ന്ന് പണം കവർ‍­ന്ന ആറ്­ പേർ‍ പി­ടി­യി­ൽ‍


അബുദാബി : കാറിൽ നിന്ന് നാലുലക്ഷം ദിർഹം അപഹരിച്ച ആറംഗസംഘം അൽ ഐനിൽ പോലീസ് പിടിയിലായി. ആഫ്രിക്കൻ സ്വദേശികളായ ഇവരുടെ കൈയിൽ നിന്ന് മോഷ്ടിച്ച പണം കണ്ടെടുത്തു.

അൽ ഐനിലെ വ്യാവസായിക മേഖലയിൽ മണി എക്സ്ചേഞ്ചിന് മുന്നിൽ പാർക്ക് ചെയ്ത കാറിൽ നിന്നുമാണ് സംഘം ആക്രമണംനടത്തി പണം അപഹരിച്ചത്. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനകൾക്കുശേഷം സംഘത്തെ പിടികൂടുകയായിരുന്നു. പണമിടപാടിനെപ്പറ്റി മനസ്സിലാക്കിയ സംഘം വ്യക്തമായ പദ്ധതികളോടെയാണ് ആക്രമണം നടത്തി പണം അപഹരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed