അബുദാബിയിൽ വിസ അപേക്ഷകൾക്ക് ഓൺലൈൻ സംവിധാനം


അബുദാബി : അബുദാബിയിലെ താമസക്കാർക്ക് പുതിയ വിസയ്ക്കും വിസ പുതുക്കുന്നതിനും അപേക്ഷിക്കാൻ ഒാൺലൈൻ പോർട്ടൽ സംവിധാനം നിലവിൽ വന്നു. https://echannels.moi.gov.ae, www.adnrd.gov.ae. എന്നീ വെബ്‌സൈറ്റിലൂടെയാണ് ദി ജനറൽ ഡയറക്ടറേറ്റ് ഫോർ റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിൽ വിസാ അപേക്ഷകൾ സമർപ്പിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്പോൾ താമസക്കാർ ആവശ്യമായ രേഖകൾ സ്‌കാൻ ചെയ്‌ത് അറ്റാച്ച് ചെയ്യണം. എല്ലാ നടപടികളും പൂർത്തിയാക്കി അപേക്ഷ അംഗീകരിച്ച് പാസ്‌പോർട്ടിൽ വിസ സ്റ്റാന്പ് ചെയ്‌ത് ലഭിക്കാൻ ഒരിക്കൽ മാത്രം അപേക്ഷകന് പ്രധാന ഓഫീസ് സന്ദർശിച്ചാൽ മതിയാവും.

എമിഗ്രേഷൻ ഡയറക്ടറേറ്റിൽ വിസ പുതുക്കുന്നതിനും മറ്റും എത്തുന്ന അപേക്ഷകരുടെ എണ്ണം കുറയ്ക്കാൻ ഓൺലൈൻ രീതി സഹായിക്കും. ടൈപ്പിംങ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ആവശ്യം കുറയ്ക്കാനാവുമെന്നും റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മൻസൂർ അൽ ദാഹിരി പറഞ്ഞു. പ്രധാന സെന്ററുകളുടെയും ടൈപ്പിംങ് ഓഫീസുകളുടെയും സേവനം തുടരും. എന്നാൽ ഓൺലൈൻ പോർട്ടലിലൂടെ ഇടപാടുകൾ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. അംഗീകൃത
ടൈപ്പിംങ് കേന്ദ്രങ്ങളുടെ ലിസ്റ്റ് www.adnrd.gov.ae. എന്ന സൈറ്റിൽ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed