ഭീകരവാദത്തെ ആഗോളതലത്തിൽ തുടച്ചുനീക്കാൻ രാജ്യം പ്രതിജ്ഞാബദ്ധം : സൗദി ഇൻഫർമേഷൻ മിനിസ്റ്റർ

റിയാദ് : ഭീകരവാദത്തെയും അതിന് പിന്തുണച്ച് വിതരണം ചെയ്യുന്ന പണത്തെയും ആഗോളതലത്തിൽ തുടച്ചു നീക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമെന്ന് കൾച്ചറൽ ആൻഡ് ഇൻഫർമേഷൻ മിനിസ്റ്റർ അവാദ്ബിൻ സലേഹ് അൽ അവാദ് അറിയിച്ചു. ജർമ്മനി സന്ദർശനത്തിന്റെ അവാസന ദിവസം ജർമ്മൻ പാർലിമെന്റ് ഉദ്യോഗസ്ഥർ,നാഷണൽ സെക്യൂരിറ്റി, വിദേശകാര്യ മന്ത്രാലയം പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ സൗദി അറേബ്യയും മറ്റ് അറബ്, ഗൾഫ് രാജ്യങ്ങളും നിർത്തിവയ്ക്കാനുള്ള കാരണം അവർ ഭീകരവാദത്തിന് ധനസഹായം നൽകുന്നതായുള്ള കണ്ടെത്തലിനെ തുടർന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ ടി.വി ചാനലായ അൽ ജസീറയിൽസംപ്രേഷണം ചെയ്യുന്നത് ഖത്തറിന്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ സപ്തംബർ 11ന് കരാക്രമണം നടത്തിയ ബോംബർമാരെ വലിയ ഹീറോകളായി ചൂണ്ടിക്കാട്ടിയാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ഖത്തറിന്റെ നടപടികൾ അവസാനിപ്പിച്ച് ഭീകരവാദത്തിനും വ്യക്തികൾക്കും നൽകുന്ന ധനസഹായം ഖത്തർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.