യു­.എ.ഇയിൽ സ്കൂൾ ബസു­കളിൽ കൂ­ടു­തൽ സു­രക്ഷാ­ ക്രമീ­കരണങ്ങൾ ഉൾ­പ്പെ­ടു­ത്തു­ന്നു­


ദുബൈ : യു.എ.ഇയിലെ സ്കൂൾ ബസുകളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തുന്നു. പ്രത്യേക കാർഡ് സ്വൈപ്പ് ചെയ്ത് ഉള്ളിൽ പ്രവേശിക്കുന്ന സംവിധാനം, സെൻസറുകൾ, അലാറം എന്നിവയാണ് പുതുതായി സ്കൂൾ ബസുകളിൽ ഉൾപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾ. 

 കുട്ടികൾ സ്കൂൾ ബസുകൾക്കുള്ളി ൽ അബദ്ധത്തിൽ തനിയെ പെട്ടുപോകാതിരിക്കാനും ചൂട് കൂടിയ സാഹചര്യങ്ങളിൽ അപകടം പറ്റാതിരിക്കാനുമാണ് പുതിയ മുൻകരുതലുകൾ. നവംബറിൽ പുതിയ സംവിധാനങ്ങൾ നിലവിൽ വരും. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള  മാസങ്ങൾക്കുള്ളിൽ 2,345 സ്കൂൾ ബസുകളിൽ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കണം. 

ദുബൈ, ഷാർജ, റാസൽഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മൽഖുവൈൻ എന്നീ എമിറേറ്റുകളിലെ 383 ഗവൺമെന്റ് സ്കൂളുകളിലെ 1,00,000 കുട്ടികൾക്ക് പുതിയ സംവിധാനം ഉപയോഗപ്പെടും. എമിറേറ്റ്സ് ട്രാൻസ്പോർട്ടും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

ബസിൽ കയറുകയും തിരിച്ചിറങ്ങുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം പ്രത്യേക ഉപകരണം വഴി രേഖപ്പെടുത്തും. പാർക്ക് ചെയ്ത ബസിനുള്ളിലെ അനക്കങ്ങൾ രേഖപ്പെടുത്താൻ ഘടിപ്പിച്ചിരിക്കുന്ന മോഷൻ സെൻസർ ബസിനുള്ളിൽ അബദ്ധത്തിൽ ആരെങ്കിലും കുടുങ്ങിയാൽ അലാറം മുഴക്കും. ബസിന്റെ പുറകിൽ ഘടിപ്പിച്ചിരിക്കുന്ന ചെക്ക് ബട്ടൺ അമർത്തിയാൽ മാത്രമേ ഡ്രൈവർക്ക് ബസ് പാർക്ക് ചെയ്തു പുറത്തിറങ്ങാൻ പറ്റുള്ളൂ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed