ജേസൻ ബെഹ്റൻഡോഫിനു പകരം ലുക് വുഡിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്


പരുക്കേറ്റ് പുറത്തായ ഓസീസ് പേസർ ജേസൻ ബെഹ്റൻഡോഫിനു പകരം ഇംഗ്ലണ്ട് പേസർ ലുക് വുഡിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. 28കാരനായ ലുക് വുഡ് പാകിസ്താൻ പ്രീമിയർ ലീഗിൽ പെഷവാർ സാൽമിക്കായി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇതോടെയാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്.

ഇടം കൈയൻ പേസറായ ലുക്ക് വുഡ് പിഎസ്എലിൽ ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകളാണ് നേടിയത്. 8.2 ആണ് എക്കോണമി. ഇംഗ്ലണ്ട് ജഴ്സിയിൽ അഞ്ച് ടി-20 മത്സരങ്ങൾ കളിച്ച താരം 8 വിക്കറ്റ് നേടിയിട്ടുണ്ട്.

article-image

dsaasdasdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed