കാഴ്ച പരിമിതരുടെ ക്രിക്കറ്റ്: ആദ്യ ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളിയും


കാഴ്ച പരിമിതരുടെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം. തൃശൂര്‍ പൂക്കോട് സ്വദേശിനി സാന്ദ്ര ഡേവിസ് ആണ് 17 അംഗ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 അംഗ സാധ്യതാ പട്ടികയില്‍ നിന്നുമാണ് 17 അംഗ ടീമിനെ തെരഞ്ഞെടുത്തത്. പട്ടികയില്‍ രണ്ട് മലയാളി താരങ്ങളുണ്ടായിരുന്നെങ്കിലും ഭോപ്പാലില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലെ പ്രകടനമാണ് സാന്ദ്രയ്ക്ക് തുണയായത്. നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ ബിഎഡ് വിദ്യാര്‍ഥിനിയാണ് സാന്ദ്ര.

ഇതാദ്യമായാണ് കാഴ്ച പരിമിതരുടെ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്. മധ്യപ്രദേശുകാരിയായ സുഷ്മ പാട്ടേല്‍ ആണ് ടീം ക്യാപ്റ്റന്‍. കര്‍ണാടകയില്‍ നിന്നുള്ള ഗംഗവാ നീലപ്പ ഹരിജന്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഏപ്രില്‍ 25 മുതല്‍ 30 വരെ കാഠ്മണ്ഡുവില്‍ നടക്കുന്ന നേപ്പാളിനെതിരെയുള്ള പരമ്പരയിലാണ് കാഴ്ചപരിമിതരുടെ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അരങ്ങേറുന്നത്.

article-image

DSDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed