എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി; വിചാരണ തുടരാമെന്ന് ഹൈക്കോടതി


വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ്എന്‍ കോളജ് ഗോള്‍ഡണ്‍ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസിലെ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ പരിഗണിച്ചത്. തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 1998ല്‍ എസ്എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. ഒരു കോടി രൂപ പിരിച്ചെടുത്തതില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ്എന്‍ ട്രസ്റ്റിലേക്ക് മാറ്റി. അന്ന് കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ്എന്‍ഡിപി വൈസ് പ്രസിഡന്‍റ് ആയിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.

article-image

SFFDFD

You might also like

  • Lulu Exchange
  • Straight Forward

Most Viewed