മാഗ്നസ് കാൾസനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഹാൻസ് നീമാൻ


താൻ ചെസ് മത്സരങ്ങളിൽ ചതിപ്രയോഗം നടത്തി വിജയിച്ചെന്ന ലോക ചാന്പ്യൻ മാഗ്നസ് കാൾസന്‍റെ ∀വ്യാജ ആരോപണത്തിന്∍ എതിരെ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹാൻസ് നീമാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കിഴക്കൻ മിസോറി ജില്ലാ കോടതിയിൽ നൽകിയ ഹർജിയിൽ അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിനും നിയമവിരുദ്ധമാ‌‌യ ബഹിഷ്കരണാഹ്വാനത്തിനും നഷ്ടപരിഹാരമായി കാൾസൻ 100 മില്യൺ ഡോളർ നൽകണമെന്ന് നീമാൻ ആവശ്യപ്പെട്ടു. കാൾസനും അദേഹത്തിന്‍റെ കന്പനിയായ പ്ലേ മാഗ്നസും ചെസ് ഡോട്ട് കോമുമായി സഹകരിച്ച് തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും നീമാൻ ആരോപിക്കുന്നു. 

സെപ്റ്റംബർ മാസത്തിലെ ജെ.ബി. ജനറേഷൻ കപ്പിനിടെ നീമാനുമായുള്ള മത്സരം ഒരു നീക്കം മാത്രം കളിച്ച ശേഷം കാൾസൻ പിന്മാറിയിരുന്നു. ഓൺലൈൻ മത്സരത്തിലടക്കം നീമാൻ ചതി നടത്തിയെന്ന് ആരോപിച്ചാണ് കാൾസൻ ഈ തീരുമാനമെടുത്തത്. തുടർന്ന് നീമാന് നേരെ പ്രസ്താവനകളിലൂടെ കടുത്ത ആരോപണങ്ങളും കാൾസൻ തൊടുത്തുവിട്ടിരുന്നു.

തന്‍റെ ബാല്യകാലത്ത് ഓൺലൈൻ ടൂർണമെന്‍റുകളിൽ ചതിവ് നടത്തിയെന്ന് 19 വയസുകാരനായ നീമാൻ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ ഇത് പഴയ കഥയാണെന്നും നേരിട്ടുള്ള മത്സരങ്ങളിൽ താൻ ചതിവ് നടത്തിയിട്ടില്ലെന്നും നീമാൻ വ്യക്തമാക്കിയിട്ടുണ്ട്.

article-image

drytu

You might also like

  • Lulu Exchange
  • Straight Forward

Most Viewed