കോമൺ‍വെൽ‍ത്ത് ഗെയിംസ് ടേബിൾ‍ ടെന്നീസ്; ടീം ഇനത്തിൽ‍ ഇന്ത്യക്ക് വിജയം


ദക്ഷിണാഫ്രിക്കെതിരായ ടേബിൾ‍ ടെന്നീസ് വനിതാ മത്സരത്തിൽ‍ ഇന്ത്യക്ക് വിജയം. ഗ്രൂപ്പ് ബിയിൽ‍ നടന്ന മത്സരത്തിൽ‍ ആദ്യ മൂന്ന് ഗെയിമുകളും സ്വന്തമാക്കിയാണ് ഇന്ത്യയുടെ വിജയം. മനിക ബന്ദ്ര, ശ്രീജ അകുല, റീത്ത് ടെന്നീസൺ‍, ദിയ ചിത്തലെ എന്നിവരായിരുന്നു ഇന്ത്യൻ നിരയിൽ‍. വനിതാ ഡബിൾ‍സിലെ ആദ്യ മത്സരത്തിൽ‍ ഇന്ത്യയുടെ ശ്രീജ അകുല− റീത്ത് ടെന്നീസ് സഖ്യം ദക്ഷിണാഫ്രിക്കയുടെ ഡാനിഷ് പട്ടേൽ‍− ലൈല എഡ്വാർ‍ഡ്‌സ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 

രണ്ടാം മത്സരത്തിൽ‍ സിംഗിൾ‍സ് വിഭാഗത്തിൽ‍ മുൻ നിര താരം മനിക ബന്ദ്ര രണ്ടാം റൗണ്ടിൽ‍ പ്രവേശിച്ചു. മുഷ്ഫിഖ് കലാമിനെയാണ് താരം പരാജയപ്പെടുത്തിയത്. തുടർ‍ച്ചയായി മൂന്ന് സെറ്റുകളും സ്വന്തമാക്കി അനായാസവിജയമാണ് ബന്ദ്ര നേടിയത്. സ്‌കോർ‍: 11−5, 11−3, 11−2. മൂന്നാം മത്സരത്തിൽ‍ ശ്രീജ അകുല വിജയം കണ്ടെത്തി. സിംഗിൾ‍സ് വിഭാഗം വിജയത്തോടെ ദക്ഷിണാഫ്രിക്കയെ മറികടക്കാൻ ഇന്ത്യക്കായി. ഫിജിയാണ് അടുത്ത മത്സരത്തിലെ ഇന്ത്യയുടെ എതിരാളി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed