കൊവിഡ്: അർ‍ജുന അവാർഡ് ജേതാവായ ടേബിൾ‍ ടെന്നിസ് താരം അന്തരിച്ചു


ചെന്നൈ: അർ‍ജുന അവാർ‍ഡ് ജേതാവായ ടേബിൾ‍ ടെന്നിസ് താരം വി ചന്ദ്രശേഖർ‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ‍ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം.

മൂന്ന് തവണ ദേശീയ ചാന്പ്യനായ ആളാണ് ചന്ദ്രശേഖർ‍. 1982ലെ കോമണ്‍വെൽ‍ത്ത് ഗെയിംസിൽ‍ അദ്ദേഹം സെമിഫൈനലിൽ‍ പ്രവേശിച്ചിരുന്നു. ’84 ൽ‍ കാൽമുട്ടിനേറ്റ പരുക്കിനെ തുടർ‍ന്ന് അദ്ദേഹത്തിന്റെ കരിയർ‍ പാതിവഴിയിൽ‍ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed