ഇംഗ്ലണ്ടിനെതിരായ നാലാം ടി20 ഇന്ന്; തോറ്റാല്‍ ഇന്ത്യയ്ക്ക് പരന്പര നഷ്ടം
അഹമ്മദാബാദ്: ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരന്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക. എട്ട് വിക്കറ്റ് തോല്‍വിയിൽ നിന്ന് കരകയറി പരന്പരയില്‍ ഒപ്പമെത്താന്‍ ടീം ഇന്ത്യ ശ്രമിക്കുക. ജയിച്ചാല്‍ ട്വന്റി 20 പരന്പര ഇംഗ്ലണ്ടിന് സ്വന്തം. പ്രതീക്ഷ നിലനിനിര്‍ത്താൻ ഇന്ത്യക്ക് ജയം അനിവാര്യം. ആദ്യ മൂന്ന് കളിയിലും ജയിച്ചത് ടോസ് നേടി സ്‌കോർ പിന്തുടര്‍ന്ന ടീം. ഇതുകൊണ്ടുതന്നെ ഇന്നും ടോസ് നിര്‍ണായകമാണ്.

