കേരളത്തിൽ ഭരണമാറ്റം ഉറപ്പ്, സിപിഎം - ബിജെപി ധാരണ വ്യക്തമായി: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സിപിഎം - ബിജെപി ബന്ധം നേരത്തെ തന്നെയുള്ള കാര്യമാണെന്നും പല കാര്യങ്ങളിലും ഇരുപാർട്ടികൾക്കും ഒരേ നിലപാടാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് നേതാവ് തന്നെ തുറന്ന് പറഞ്ഞതോടെ ഇക്കാര്യം വ്യക്തമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് വർഗീയ കക്ഷികളുമായി ബന്ധമില്ലെന്നും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമെന്നും കേരളത്തിൽ ഭരണമാറ്റമാണ് ഇത്തവണ ഉറപ്പുള്ള കാര്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

