എല്ലാം ശരിയാക്കി തന്നവര്‍ ഇനി പൊക്കോണം: സർക്കാരിനെതിരെ സലീം കുമാർ


പെരുന്പാവൂർ: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ സലീം കുമാർ. പെരുന്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നിലവിലെ വിവാദ വിഷയങ്ങൾ അടക്കം എടുത്തുപറഞ്ഞ് സർക്കാരിനെതിരെ താരത്തിന്‍റെ രൂക്ഷ വിമർശനം. എൽദോസ് കുന്നപ്പിള്ളി തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ച ഈ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചെന്ന് സര്‍ക്കാർ പറയുന്നത് സത്യം തന്നെയാണ് അറബിക്കടൽ വരെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ എന്നാണ് പരിഹാസ രൂപെണ സലീം കുമാർ പറയുന്നത്. ഏപ്രിൽ ആറ് ആ വിശ്വാസ വഞ്ചകരുടെ പതിനാറടിയന്തിരമായി നമുക്ക് ആഘോഷിക്കണം എന്നും അദ്ദഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed