ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്; ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും



പനാജി: ഐഎസ്എല്‍ ഏഴാം സീസണിന് ഇന്ന് ഗോവയില്‍ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം. കൊവിഡിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് കളി ആവേശം തിരികെയെത്തുകയാണ്. ഇക്കുറി പതിനൊന്ന് ടീമാണ് കിരീടപ്പോരിനിറങ്ങുന്നത്. ഈസ്റ്റ് ബംഗാളിനെയും എടികെ മോഹന്‍ ബഗാനെയും ഉള്‍പ്പെടുത്തി ലീഗ് വിപുലീകരിച്ചതിനാല്‍ മുന്‍പത്തേക്കാൾ വലുതായിരിക്കും സീസണ്‍. ഐഎസ്എല്‍ 2020-21 സീസണില്‍ 115 ഗെയിമുകളാകും ഉണ്ടാകുക. കഴിഞ്ഞ സീസണില്‍ ഇത് 95 ആയിരുന്നു. എല്ലാ ക്ലബ്ബുകളും ഹോം എവേ ഫോര്‍മാറ്റുകളിലായി പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. സീസണ്‍ അവസാനം പോയിന്റ് റാങ്കിങ്ങില്‍ ആദ്യമെത്തുന്ന മികച്ച നാല് ക്ലബ്ബുകള്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed