അടുത്ത സീസണിലും ചെന്നൈ ടീമിൽ ഉണ്ടാവും; സൂചന നൽകി എം.എസ് ധോണി


 

ദുബൈ: ഈ സീസണിൽ ഐപിഎലിൽ നിന്ന് വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടക്കുന്ന അവസാന ലീഗ് മത്സരത്തിന്റെ ടോസ് വേളയിലാണ് ധോണി തന്റെ ഐപിഎൽ ഭാവിയെപറ്റി സൂചന നൽകിയത്. ഇന്നത്തെ മത്സരം ചെന്നൈക്കായി കളിക്കുന്ന അവസാന മത്സരം ആയിരിക്കുമോ എന്ന അവതാരകൻ ഡാനി മോറിസിന്റെ ചോദ്യത്തോടായിരുന്നു ധോണിയുടെ പ്രതികരണം. തീർച്ചയായും ഇത് അവസാന മത്സരം ആയിരിക്കില്ല എന്നായിരുന്നു ധോണി പ്രതികരിച്ചത്. അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി നയിക്കുമെന്നാണ് വിശ്വാസമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ നേരത്തെ പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed