ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു
കൊച്ചി: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത രഞ്ജി സീസണിൽ ശ്രീശാന്ത് ടീമിൽ ഉണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ശാരീരിക ക്ഷമത തെളിയിക്കുക മാത്രമാണ് ഏക കടന്പയെന്നും കെസിഎ പറയുന്നു.
ഐപിഎല്ലിലെ കോഴ വിവാദത്തെ തുടർന്ന് 2013ലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വന്നത്. ഏഴ് വർഷമായി ബി.സി.സി.ഐ പിന്നീടിത് ചുരുക്കിയിരുന്നു. ഈ സെപ്റ്റംബറിൽ വിലക്ക് തീരുകയാണ്. ഇതോടെ ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്കെത്തും. അടുത്ത രഞ്ജി സീസണിൽ കളിക്കും. ഇക്കാര്യത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനിൽ ധാരണയായി. പുതിയ പരിശീലകൻ ടിനു യോഹന്നാനുമായി കെസിഎ ഭാരവാഹികൾ ഇക്കാര്യം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ എന്ന് നടക്കുമെന്നതിൽ വ്യക്തതയില്ല. എങ്കിൽപ്പോലും ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പരിശീലനത്തിലേക്ക് കടക്കാനാണ് കെസിഎയുടെ തീരുമാനം. സെപ്റ്റംബറിൽ വിലക്ക് തീരുന്നതോടെ ശ്രീശാന്തിനെയും ക്യാന്പിലേക്ക് വിളിക്കും. സന്ദീപ് വാര്യർ തമിഴ്നാട്ടിലേക്ക് പോയ സാഹചര്യത്തിൽ കേരളത്തിന്‍റെ ബൗളിംഗ് യൂണിറ്റിനെ ശ്രീശാന്താകും നയിക്കുക.

