രഹാനെയ്ക്കും സെഞ്ചുറി; റാഞ്ചി ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് പിന്നാലെ അജിൻക്യ രഹാനെയ്ക്കും സെഞ്ചുറി. റാഞ്ചിയിൽ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ചുറിയാണ് രഹാനെ പൂർത്തിയാക്കിയത്. ഹോംഗ്രൗണ്ടിൽ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് രഹാനെ സെഞ്ചുറി നേടുന്നത്. ഉച്ച ഭക്ഷണത്തിന് പിരിയുന്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിട്ടുണ്ട്. രോഹിത് 199 റൺസ്, ജഡേജ 15 റൺസ് എന്നിവരാണ് ക്രീസിൽ.
192 പന്തിൽ 17 ഫോറും ഒരു സിക്‌സും അടക്കം 115 റൺസെടുത്ത രഹാനെ ജോർഡ് ലിന്റെയുടെ പന്തിൽ പുറത്തായി. ഇന്നലെ വെളിച്ചകുറവ് കാരണം നേരത്തെ കളി നിർത്തുന്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തിരുന്നു. മായങ്ക് അഗർവാൾ (10), ചേതേശ്വർ പൂജാര (0), വിരാട് കോഹ്ലി (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റെടുത്തു.
രോഹിത്തിന്റെ സെഞ്ചുറി തന്നെയായിരുന്നു ആദ്യദിവസത്തെ പ്രത്യേകത. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 39 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതിനിടെ ാേഹിത് പരന്പരയിലെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയും.

