കോപ്പ അമേരിക്ക: ഫൈനലിൽ ബ്രസീൽ−പെറു പോരാട്ടം


പോർട്ടോ അലെഗ്രോ: ചിലിയെ തകർത്ത് പെറു കോപ്പ അമേരിക്ക ഫൈനലിൽ. രണ്ടാം സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പെറുവിന്‍റെ ജയം. 21−ാം മിനിറ്റിൽ എഡിസണ്‍ ഫ്ളോറസും 38−ാം മിനിറ്റിൽ യോഷമിർ യോടുനുമാണ് പെറുവിനായി ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമിൽ പൗലോ ഗുറിയേരോ മൂന്നാം ഗോൾ നേടി. കഴിഞ്ഞ രണ്ടുവട്ടവും കിരീടം നേടിയ ടീമാണ് ചിലി. 1975−നുശേഷം ഇതാദ്യമായാണു പെറു ഫൈനലിൽ എത്തുന്നത്. ഫൈനലിൽ ബ്രസീലാണ് എതിരാളികൾ. ചിരവൈരികളായ അർജന്‍റീനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചാണു ബ്രസീൽ ഫൈനലിൽ കടന്നത്. ഞായറാഴ്ച മാരക്കാന േസ്റ്റഡിയത്തിലാണ് ഫൈനൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed