നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി എസ്‍.പിയെ മാറ്റും, പകരം ചുമതല നൽകില്ല


തിരുവനന്തപുരം: ഇടുക്കി എസ്‍.പി കെ ബി വേണുഗോപാലിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയിൽ നിന്നാണ് എസ്‍.പിയെ നീക്കിയിരിക്കുന്നത്. എന്നാൽ പുതിയ ചുമതല തൽക്കാലം നൽകേണ്ടതില്ലെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്‍റയുടെ തീരുമാനം.

കെ.ബി വേണുഗോപാലിനെതിരെ കടുത്ത നടപടി വരാൻ സാധ്യതയെന്നാണ് സൂചനകൾ ലഭിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തി എ.ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൽകുന്ന ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. 

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നടപടി താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ ഒതുക്കിയതിനെതിരെ വൻ പ്രതിഷേധമാണ് സേനയിൽത്തന്നെ ഉയർന്നത്. ഇപ്പോൾ ഉയർന്ന ഉദ്യോഗസ്ഥരിലേക്ക് കൂടി നടപടി എത്തുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed