കോപ്പ അമേരിക്ക: ബ്രസീലിന് സമനില കുരുക്ക്


 

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ബ്രസീലിനെ ഗോൾ‍രഹിത സമനിലയിൽ തളച്ച് വെനെസ്വേല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പെറു 3− 1ന് ബൊളീവിയയെ തകർത്തു. രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതോടെ ബൊളീവിയ ഗ്രൂപ്പിൽ നിന്ന് പുറത്തായി.

വെനെസ്വേലയ്‌ക്കെതിരെ എല്ലാ മേഖലകളിലും ബ്രസീൽ മുന്നിലെത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല. 19 ഷോട്ടുകളുതിർത്തു. എന്നാൽ ഒരെണ്ണം മാത്രമാണ് പോസ്റ്റിനും നേരെ പോയത്. മത്സരത്തിന്റെ 69 ശതമാനവും പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ‍. 

ആദ്യ മത്സരത്തിൽ വെനെസ്വേലയുമായി സമനിലയിൽ പിരിഞ്ഞ പെറു തകർപ്പൻ തിരിച്ചുവരവ് നടത്തി. പൗളോ ഗ്യൂറേറോ, ജെഫേഴ്‌സൺ ഫർഫാൻ‍, എഡിസൺ ഫ്‌ളോറസ് എന്നിവരാണ് പെറുവിന്റെ ഗോളുകൾ‍ നേടിയത്. മാഴ്‌സെലോ മാർട്ടിൻസിന്റെ വകയായിരുന്നു ബൊളീവിയയുടെ ഏക ഗോൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed