സാക്ഷി വിവാഹിതയാവുന്നു


ചണ്ഡീഗഢ്: റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ അഭിമാന താരം സാക്ഷി മാലിക് വിവാഹിതയാവുന്നു. സുഹൃത്തായ ഗുസ്തി താരം സത്യവർധ് കാഡിയൻ ആണ് വരന്‍. ഞായറാഴ്ച്ച സാക്ഷിയുടെ വസതിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു.

കോമൺവെല്‍ത്ത് ഗെയിംസില്‍ വിജയിയും 2010 യൂത്ത് ഒളിംപിക്സ് ഗുസ്തിയിലെ വെങ്കലമെഡൽ ജേതാവും കൂടിയാണ് സത്യവര്‍ധ്. അർജുന അവാർഡ് ജേതാവായ സത്യവാൻ പെഹലേവാനാണ് സത്യവര്‍ധിന്‍റെ പിതാവ്. സാക്ഷിയും സത്യവര്‍ധും നല്ല സുഹൃത്തുക്കളായിരുന്നു. ഇരു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹാലോചന നടത്തിയതെന്നും സത്യവാൻ പെഹലേവാന്‍ പറഞ്ഞു. സാക്ഷിയെക്കാൾ രണ്ടു വയസ്സിന് ഇളയതാണ് ഇരുപത്തിരണ്ടുകാരൻ സത്യവർധ്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed