ഇന്ത്യന്‍ വനിത ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു


ഇന്ത്യന്‍ വനിത ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാണ് വിവാഹം. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി ആണ് വരന്‍. പോസിഡെക്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആണ്. 20ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും വിവാഹ ചടങ്ങുകള്‍. 24ന് ഹൈദരാബാദിലായിരിക്കും വിവാഹസത്കാരം. ജനുവരിയോടെയാകും താരം ഇനി കോര്‍ട്ടിലേക്ക് മടങ്ങിയെത്തുക.

കുടുംബാംഗങ്ങളാണ് വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2025 ജനുവരിയില്‍ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ തിരിച്ചെത്താന്‍ കഴിയുന്ന തരത്തിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ തിങ്കളാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തിനോട് വ്യക്തമാക്കിയിരുന്നു.

ഇരട്ട ഒളിമ്പിക്സ് മെഡല്‍ ജേതാവ് ആയ സിന്ധു ഞായറാഴ്ച സയ്യിദ് മോദി ഓപ്പണ്‍ നേടി കിരീടമില്ലാത്ത നാളുകള്‍ക്ക് വിരാമമിട്ടിരുന്നു.

article-image

്ീ്ീു

You might also like

Most Viewed