സമൂഹ മാധ്യമത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്


സമൂഹ മാധ്യമത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത് പോലീസ്. സൗദി അറേബ്യയിലാണ് സംഭവം. മക്ക പോലീസാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് യുവാവ് യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് പരാതി.

ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വ്യക്തമാക്കി. ആഫ്രിക്കൻ സ്വദേശിയായ ഇയാൾ അനധികൃത താമസക്കാരനാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

You might also like

  • Straight Forward

Most Viewed