ജിസാനിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരന്മാർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ ജിസാനിൽ വാഹനാപകടത്തിൽ മലയാളി പ്രവാസികൾക്ക് ദാരുണാന്ത്യം. മലപ്പുറം ചേറൂർ സ്വദേശികളായ ജബ്ബാർ ചെറുച്ചിയിൽ(44), റഫീഖ് കാപ്പിൽ (41) എന്നിവരാണ് മരിച്ചത്. ജിസാനിലെ ബെയ്ഷ് മസ്‌ലിയയിൽ ശനിയാഴ്ച വൈകീട്ട് ആണ് അപകടമുണ്ടായത്. ജിസാനിൽ നിന്നും ജിദ്ദയിലേക്ക് പച്ചക്കറിയെടുക്കാൻ പോകവെയാണ് അപകടം. പരുക്കേറ്റ ജബ്ബാറിനേയും റഫീഖിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.