നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; 60 കോടിയുടെ ലഹരി മരുന്ന് പിടികൂടി


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. 60 കോടിയുടെ ലഹരി മരുന്നാണ് പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്ന് പിടികൂടിയത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയില്‍ 30 കിലോയുടെ ലഹരി വസ്തുക്കളാണ് യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്. മെഥാക്വിനോള്‍ എന്ന ലഹരി മരുന്നാണ് കണ്ടെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സിംബാബ്‌വേയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയതായിരുന്നു മുരളീധരന്‍ നായര്‍.

ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെ നടന്ന ബാഗേജ് പരിശോധനയില്‍ ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു. ത്രിഡി എംആര്‍ഐ സ്‌കാനിങ്ങിലൂടെയാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ ലാബോറട്ടറിയിലേക്ക് അയച്ചു. യാത്രക്കാരനെ നര്‍ക്കോട്ടക്‌സ് വിഭാഗത്തിന് കൈമാറി.

You might also like

Most Viewed